Quote for the day!

ഉന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തു-
ന്തുന്തുന്തുന്തുന്തുന്തുന്താളെയുന്തു്

(According to legend, the very first couplet in
മഞ്ജരി inspired by which കൃഷ്ണഗാഥ was written.)

Tuesday, April 19, 2022

ങേ, എന്താ പറഞ്ഞേ?

ങേ, എന്താ പറഞ്ഞേ?

കവർഗ്ഗാനുനാസികത്തിൽ തുടങ്ങുന്ന വാക്കുകൾ പറയാമോ എന്നു ചോദിച്ചാൽ നാം അറിയാതെ ചോദിച്ചുപോകും:

"ങേ, എന്താ പറഞ്ഞേ?"

ഇതിലാദ്യം വരുന്ന വാക്ക്  വ്യാക്ഷേപകമാണെങ്കിലും ങ-യിൽ തുടങ്ങുന്നതാണ്. ഉച്ചാരണത്തിൽ  അനുനാസികം കലർന്ന 'ഏ' ആണെങ്കിലും എഴുതുന്നത് ങേ എന്നാണ്. 

ഇതല്ലാതെ ങ-യിൽ തുടങ്ങുന്ന മറ്റു വാക്കുകളുണ്ടോ? 

സംസ്‌കൃതത്തിൻ്റെ സഹായം തേടിയാൽ വേറേ രണ്ടുമൂന്നു വാക്കുകൾ കാണാം. ശബ്ദതാരാവലിയിൽ താഴെക്കാണുന്നവ കാണുന്നു:

  • ങൻ  = ശിവൻ 
  • ങം  = ആഗ്രഹം 
  • ങുതം = ശബ്ദം 

ഇവയെത്ര പ്രചാരത്തിലുണ്ടെന്നു കണ്ടറിഞ്ഞു!

പക്ഷേ നമ്മുടെ നിത്യസംസാരത്തിൽ ഉപയോഗിക്കുന്ന, ങ-യിൽ തുടങ്ങുന്ന ഒരു ധാതുവുണ്ട്. അങ്ങനെ, ഇങ്ങനെ, എങ്ങനെ എന്നീ വാക്കുളളിലെ "ങനം" തന്നെ. പ്രകാരം എന്നർത്ഥമുള്ള ഒരു പഴയ ധാതുവാണിത്. (സ്വകാര്യം: അതിനാൽത്തന്നെ അങ്ങിനെ ഇങ്ങിനെ എങ്ങിനെ എണ്ണരൂപങ്ങളും ശരിയല്ല എന്നു വരുന്നു.) 

പാദാദിയിൽ അധികം വരാത്തതിനാൽ  ങ ചില്ലറക്കാരനാണെന്നു ധരിക്കരുത്. അനവധി  ധാതുക്കൾ അവസാനിക്കുന്നത് ങ-യിലാണ്. ഏതാനും ഉദാഹരണങ്ങളിതാ:

  • കറങ്
  • തുടങ് 
  • ഒടുങ് 
  • നടുങ്  
  • മടങ് 
  • കുലുങ് 

ങ-യുടെ സാന്നിധ്യം ധാതുക്കളുടെ അർത്ഥവും അവയിൽനിന്നുണ്ടാകുന്ന വാക്കുകളുടെ  രൂപവും മാറ്റുന്നു. ഉദാഹരണമായി, താഴെക്കാണുന്ന ജോഡികൾ ശ്രദ്ധിക്കുക

൧ . കറയ് >  കറയുക > കറക്കുക  > കറന്നു 

കറങ് > കറങ്ങുക > കറക്കുക > കറക്കി 

൨. തൂ > തൂകുക > തൂക്കുക > തൂക്കി 

തൂങ് > തൂങ്ങുക > തൂക്കുക > തൂക്കി 

ങ വന്നതോടെ അർത്ഥവും രൂപവും എത്രമാത്രം  മാറി!

ങയുടെ കാര്യം നല്ല രസമല്ലേ?

Thursday, April 7, 2022

'ഊരുക'യും കൂട്ടുകാരും

'ഊരുക'യും കൂട്ടുകാരും

-ഊരുക എന്ന ശബ്ദക്കൂട്ടത്തിൽ  അവസാനിക്കുന്ന ഏതാനും ക്രിയകൾ താഴെകൊടുക്കുന്നു. പട്ടികയിലെ മറ്റു വാക്കുകളോടു താരതമ്യം ചെയ്യുമ്പോൾ കിട്ടുന്ന രൂപങ്ങളും * ഇട്ടു ചേർത്തിട്ടുണ്ട്. ഈ രൂപങ്ങൾ ഖിലമായവയോ സാങ്കല്പികമാത്രമോ ആവാം.   

അകാരകം  കാരകം  ഉദാഹരണങ്ങൾ 
വർത്തമാനം ഭൂതം വർത്തമാനം ഭൂതം
ഊരുക     ഊർന്നു   *ഊർക്കുക  ഊർത്തു
  • ഉടുപ്പ് ഊരുക
  • ഊർന്നിറങ്ങി 
  • ഊർത്തിയിറക്കി  
*കൂരുക  കൂർന്നു  കൂർക്കുക കൂർത്തു 
  • കൂർത്ത മുള്ള് 
  • കൂര (= കൂരുന്നത്)
*ചൂരുക  *ചൂർന്നു *ചൂർക്കുക *ചൂർത്തു
  • ചൂരൽ (ചൂരുന്നത് ?)
*തൂരുക തൂർന്നു  *തൂർക്കുക *തൂർത്തു
  • ഇട തൂർന്ന മരങ്ങൾ 
*മൂരുക *മൂർന്നു മൂർക്കുക മൂർത്തു
  • കൂർത്തു മൂർത്ത പല്ലുകൾ 
  • മൂരി (മൂരുന്നത്?)

ഈ ഗണത്തിൽപ്പെട്ട  വേറെ ഏതെങ്കിലും വാക്കുകൾ അറിയാമോ?  * ഇട്ട രൂപങ്ങളിൽ ഏതെങ്കിലും വാക്കുകൾ ശരിക്കുമുള്ളവയാണോ?  അറിയാമെങ്കിൽ അഭിപ്രായം ചേർക്കൂ. 





Thursday, November 26, 2020

Two very similar words with the same meaning

Usually, when we change a letter in a word, it's meaning changes. 

However, consider the following: 

കഞ്ജബാണൻ = കഞ്‌ജം (കംജം = താമര) ബാണമായുള്ളവൻ = കാമദേവൻ 

പഞ്ചബാണൻ = അഞ്ചു ബാണങ്ങൾ ഉള്ളവൻ = കാമദേവൻ 

Strictly speaking, we changed more than one letter ( ക -> പ, ഞ്ജ -> ഞ്ച) but the sound change for the second letter change is very subtle.

Do you know other pairs of such words that keep its meaning when you change 1 (or 2, at most) letters? 



Friday, November 20, 2020

Some common പ്ര- words of Sanskrit Origin

Here are some common words starting with പ്ര that are of Sanskrit origin that, in its formation, incurs a sound change. 

പ്രണവം = പ്ര + നവം -- new one

പ്രണയം = പ്ര + നയം -- leading towards (the lover)

പ്രമാണം = പ്ര + മാനം -- measure

പ്രവണം = പ്ര + വനം -- forest (from side of the forest --> hill --> incline --> tendency to slip --> tendency)

പ്രളയം = പ്ര + ലയം -- dissolution

The common sound changes are:

ന -> ണ 

ല -> ള 

Do you know other words like these?


Saturday, November 14, 2020

Simple യമകം

 In an earlier post,  we met the work വളക്കട, which can mean a bangle shop or manure shop. Here are two more words like that. 

വെള്ളക്കുതിര - വെളുത്ത കുതിര / വെള്ളം കൊണ്ടുണ്ടാക്കിയ കുതിര 

The second meaning is not typical, except if you are watching Frozen 2 and see Elsa's magical water horse :-) 

കടക്കാരൻ - കടമുള്ളവൻ / കടയുള്ളവൻ 

പണി(യ്)ക്കത്തി - പണിയുന്നവൾ / പണിയാനുള്ള കത്തി 

So here is a sentence that can have 16 meanings:

കടക്കാരൻ പണിക്കത്തിയുമായി  വെള്ളക്കുതിരയേറി വളക്കടയിൽ പോയി. 

Not sure if this is as clean since the first form has a hidden യ് in it. 

Can you think of other such words? 

Thursday, July 30, 2020

ട-റ Connection

Some words have alternation of ട-റ with similar senses. 

ചാടുക ~  ചാറുക > ചാറ്റൻ (e.g. ചാറ്റൻ മഴ)
കൂടുക ~ *കൂറുക > കൂറ്റൻ (e.g. കാളക്കൂറ്റൻ)
വാടുക *~ *വാറുക > വാറ്റ് (e.g. വാറ്റുചാരായം)

Are there other words like this? 


Sunday, July 19, 2020

കള, തള, വള

കള, തള, വള have similar etymologies. Each comes from the corresponding -അളയുക form of the verb.

കളയുക (to discard) > കള (that which is discarded) weed
തളയുക (to be fettered) > തള (that which fetters) > anklets
വളയുക (to bend) > വള (that which is bent) > bangle


Do you know other nouns that follow this pattern?