-ഊരുക എന്ന ശബ്ദക്കൂട്ടത്തിൽ അവസാനിക്കുന്ന ഏതാനും ക്രിയകൾ താഴെകൊടുക്കുന്നു. പട്ടികയിലെ മറ്റു വാക്കുകളോടു താരതമ്യം ചെയ്യുമ്പോൾ കിട്ടുന്ന രൂപങ്ങളും * ഇട്ടു ചേർത്തിട്ടുണ്ട്. ഈ രൂപങ്ങൾ ഖിലമായവയോ സാങ്കല്പികമാത്രമോ ആവാം.
അകാരകം | കാരകം | ഉദാഹരണങ്ങൾ | ||
വർത്തമാനം | ഭൂതം | വർത്തമാനം | ഭൂതം | |
ഊരുക | ഊർന്നു | *ഊർക്കുക | ഊർത്തു |
|
*കൂരുക | കൂർന്നു | കൂർക്കുക | കൂർത്തു |
|
*ചൂരുക | *ചൂർന്നു | *ചൂർക്കുക | *ചൂർത്തു |
|
*തൂരുക | തൂർന്നു | *തൂർക്കുക | *തൂർത്തു |
|
*മൂരുക | *മൂർന്നു | മൂർക്കുക | മൂർത്തു |
|
ഈ ഗണത്തിൽപ്പെട്ട വേറെ ഏതെങ്കിലും വാക്കുകൾ അറിയാമോ? * ഇട്ട രൂപങ്ങളിൽ ഏതെങ്കിലും വാക്കുകൾ ശരിക്കുമുള്ളവയാണോ? അറിയാമെങ്കിൽ അഭിപ്രായം ചേർക്കൂ.
No comments:
Post a Comment