Quote for the day!

ഉന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തു-
ന്തുന്തുന്തുന്തുന്തുന്തുന്താളെയുന്തു്

(According to legend, the very first couplet in
മഞ്ജരി inspired by which കൃഷ്ണഗാഥ was written.)

Sunday, July 21, 2019

മലയാളാക്ഷരങ്ങളിലെ സമമിതികൾ

ഇംഗ്ലീഷ്  അക്ഷരങ്ങളുടെ സമമിതികൾ (symmetries) നമുക്കെല്ലാം ഏറെക്കുറേ സുപരിചിതങ്ങളാണ്. ഉദാഹരണത്തിന്, A H I M O U V W X Y എന്ന അക്ഷരങ്ങൾക്ക് ലംബസമമിതിയും (vertical symmetry), B C D E H I K O X എന്ന അക്ഷരങ്ങൾക്ക് തിരശ്ചീനസമമിതിയും (horizontal symmetry) ഉണ്ടെന്നു പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. മാത്രമല്ല, N O S  എന്നിവയ്ക്ക്  180 ഡിഗ്രി ചാക്രികസമമിതിയും  (rotational symmetry) ഉണ്ടെന്നും  നിങ്ങൾക്കറിയാമായിരിക്കാം.

എന്നാൽ, മലയാളാക്ഷരങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന സമമിതികൾ ഏതൊക്കെയാണെന്ന് നിങ്ങൾ  ചിന്തിച്ചിട്ടുണ്ടോ?

മുമ്പൻ  ഠ വട്ടം

ഠ എന്ന അക്ഷരത്തിനാണ്  എല്ലാവിധസമമിതികളുമുള്ളത്. അതൊരു പൂർണചക്രമാണല്ലോ! എങ്ങനെ പ്രതിഫലിപ്പിച്ചാലും കറക്കിയാലും ഠ, ഠ തന്നെ.

ലംബ-, തിരശ്ചീന-, ചാക്രികസമമിതികൾ

ലംബസമമിതിയുള്ള മലയാളാക്ഷരങ്ങൾ ഇതാ:
ഋ ഠ ത ധ ന ന്ന റ 
തിരശ്ചീനസമമിതിയുള്ള ഒരക്ഷരം ഠ തന്നെയാണ്. ട-യ്ക്ക് 180 ഡിഗ്രി ചാക്രികസമമിതിയുണ്ട്.

അക്ഷരങ്ങൾ തമ്മിൽ

ചില അക്ഷരങ്ങൾ തമ്മിലും രസകരങ്ങളായ സമമിതികളുണ്ട്‌.  ന മറിച്ചിട്ടാൽ ധ കിട്ടും:


---                  അല്ലെങ്കിൽ   ധ ↷ ന

ന്ധ-യെ 180 ഡിഗ്രി തിരിച്ചാൽ ന്ധ തന്നെ:
ന്ധ ↷ ന്ധ 
ട്ട -യെ 45 ഡിഗ്രി വരയിൽ പ്രതിഫലിപ്പിച്ചാൽ സ കിട്ടും.
ട്ട /  സ
സ-യെ ലംബമായി പ്രതിഫലിപ്പിച്ചാൽ ഗ്ന കിട്ടും.
സ | ഗ്ന
ഇനി സ-യെ 180 ഡിഗ്രി തിരിച്ചിട്ടാൽ ഡ കിട്ടും.  ഇതെല്ലാം താഴെക്കാണും പ്രകാരം ഒരു ചിത്രത്തിൽ വരയ്ക്കാം.
ട്ട
⤡ 
സ |ഗ്ന 
സ-യ്ക്ക് സമമിതമായി എത്ര അക്ഷരങ്ങളാണെന്നു നോക്കൂ!

ഈഷത്സമമിതികൾ 

 പൂർണമായി സമമിതിയില്ലെങ്കിലും, ക-യ്ക്ക് ഏകദേശം ലംബസമമിതിയുണ്ട്. നന്നായി ഉരുട്ടി എഴുതി, കുറച്ചു ഭാവനയും കൂടെ ചേർത്താൽ,  വ-യും ഗ-യും  തമ്മിൽ സമമിതി പറയാം.

ക || ക
ഗ || വ
അതുപോലെ ര-യും എ-ചിഹ്നവും തമ്മിൽ അല്പം സമമിതി പറയാം.  

പദങ്ങളിൽ

വാക്കുകളിൽ സമമിതിയുള്ളവ വിരളമായേ വരൂ. മേൽപ്പറഞ്ഞ അക്ഷരങ്ങളുടെ (ഈഷദ്)സമമിതികളെ  ആശ്രയിച്ച്  ഏതാനും (ധാതു)പദങ്ങൾ ഇതാ:
നന | നന
ധന ↷ ധന
കനക || കനക
നഗ്ന | സന*
വനഗ || വനഗ
നരനെ  || നരനെ 
(* സന = ഒരു സംസ്‌കൃത ധാതു - പുരാതനം എന്നര്ത്ഥം. )

അക്ഷരങ്ങളിലോ വാക്കുകളിലോ ഉള്ള വേറെയേതെങ്കിലും സമമിതികൾ നിങ്ങൾക്ക് അറിയാമോ?






No comments: