Quote for the day!

ഉന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തു-
ന്തുന്തുന്തുന്തുന്തുന്തുന്താളെയുന്തു്

(According to legend, the very first couplet in
മഞ്ജരി inspired by which കൃഷ്ണഗാഥ was written.)

Tuesday, February 23, 2010

Days of the week

The etymology of the days of the week is quite interesting.

  • ഞായര്‍ comes from നേരം (time) which in turn comes from നേര്‍ (straight)
  • തിങ്കള്‍ = തിണ്‍് + കള്‍ The root തിണ്‍് means firm. I don't quite know how it relates to the moon.
  • ചൊവ്വ is the variant of ചെവ്വ which in turn comes from ചെം meaning 'red
  • ബുധന്‍ is from Sanskrit and it means intelligent
  • വ്യാഴം No idea. Could it be related to വ്യാളം meaning 'vengeful'?
  • വെള്ളി is from വെള്‍്, white
  • ശനി is from Sanskrit ശനൈഃ <- ശം that which ameliorates
Thus we have the seven days of the week.

5 comments:

രാജേഷ് ആർ. വർമ്മ said...

എന്റെ കൈയിലുള്ള നിഘണ്ടുവിൽ ഞാ‍യർ എന്നാൽ സൂര്യൻ എന്നും തമിഴിലെ നായിറു എന്ന വാക്കിൽ നിന്ന് ഉണ്ടായതാണെന്നും കൊടുത്തിരിക്കുന്നു. നായിറു എന്നത് നേരെ/നേരം എന്ന വാക്കിൽ നിന്നുണ്ടായതാണെന്നാണോ വിനോദ് പറയുന്നത്?

രാജേഷ് ആർ. വർമ്മ said...

തിങ്ങുക (നിറയുക) എന്ന വാ‍ക്കിൽ നിന്ന് വളരുന്നത് എന്ന അർത്ഥത്തിലായിരിക്കുമോ തിങ്കൾ/തിങ്ങൾ എന്നു ചന്ദ്രനു പേരുണ്ടായത്?

വ്യാമൻ എന്ന പേരിനു ബൃഹസ്പതി (ശുക്രൻ) എന്ന് അർത്ഥമുണ്ടെന്നു കാണുന്നു. അതിൽ നിന്നു വന്നതായിരിക്കുമോ വ്യാഴം?

Vinod said...

@ ഞായര്‍ . ശബ്ദതാരവലിയില് കണ്ട ഉല്പത്തിയാണ് ഞാന്‍ ഉദ്ധരിച്ചത്. ഒരുപക്ഷേ തമിഴിലെ 'നായിറു' 'നേര്‍' എന്ന ധാതുവില്‍നിന്ന് വന്നതായിരിക്കാം.

@ തിങ്ക്ള് , വ്യാഴം - I don't know. What does your dictionary say?

Btw, thanks for the clarification.

രാജേഷ് ആർ. വർമ്മ said...

ആദ്യമേ ഒരു തിരുത്ത്: ബൃഹസ്പതി (ശുക്രൻ) എന്നതു ബൃഹസ്പതി (ഗുരു) എന്നു തിരുത്തിവായിപ്പാനപേക്ഷ. ശുക്രൻ വെള്ളിയാണല്ലോ.

എന്റെ കൈയിലുള്ള നിഘണ്ടുവിൽ ഇതൊന്നും പറയുന്നില്ല.

എന്നാൽ ഒരു ഭാഷാശാസ്ത്രജ്ഞനോടു ചോദിച്ചപ്പോൾ കിട്ടിയ വിവരങ്ങൾ:
1) നേരത്തിൽ നിന്നു ഞായർ ഉണ്ടായതിനെക്കാൾ മറിച്ചാവാനാണു സാധ്യത.
2) വ്യാഴനും വ്യാമനും തമ്മിൽ ബന്ധമുണ്ടാവണമെന്നില്ല. ബൃഹസ്പതി എന്ന വാക്ക് ദ്രാവിഡമായപ്പോൾ വിയാഴൻ ആയതാകാം. (മുമ്പു വിനോദ് പറഞ്ഞ ഭീഷ്/പേടി പോലെ)

പിന്നെ ഒരു സംശയം: :-) ഈ ബ്ലോഗ് മലയാളത്തിലാക്കിക്കൂടേ? മലയാളം വായിക്കാൻ അറിയാത്ത ആരും ഇവിടെ വരാനിടയില്ലല്ലോ.

Vinod said...

@ Rajesh:

Thanks for the comments. I notice that you have made comments in other posts as well.

As for the writing in English-Malayalam mix, there are two reasons:

1. It takes me quite some time to type in Malayalam. Perhaps I don't have the right set of tools (I use the built-in indic language functionality in blogger.com and firefox. Sometimes they don't work very well and it takes me quite some time to compose a sentence.)

2. One of the more ambitious reasons of why I have this blog is to spread the word that learning Malayalam etymology can be 'cool', interesting and intellectually challenging. I am guessing many people would find it easier to read the logic / explanation in English. The idea is to speak their (practically) primary language and get them hooked on Malayalam :-) (I know, this could be a bit too ambitious and might turn away some readers who really like to see Malayalam posts, but I am trying to strike a balance.)

Nevertheless, താങ്കളുടെ അഭിപ്രായവും മാനിച്ചുകൊണ്ട് ഇനി മുതല്‍ കുറച്ചു കൂടി മലയാളം പോസ്റ്റുകള്‍ എഴുതാം :-)