Monday, February 15, 2010

aaab words

With generous from Sanskrit, it is possible to coin (reasonably long) words which contain only one or two alphabets.

Some example
കാകാകാരം = കാക + ആകാരം (in the shape of a crow)
പാപാപാരം = പാപ + അപാരം (sea of sin)

(These words explain the title - aaab words :-)

Can you think of some more?

By the way, you can also use mallu roots for such words. e.g.

നാനാനനന്‍് = നാന്‍ + ആനനന്‍ (four faced) = Brahma


4 comments:

  1. aaab എന്നു പറഞ്ഞാൽ ലീലാലോലൻ, കോകകുലം, നനുനനുത്ത, പോപ്പിപ്പൂപ്പാടം (;-)) തുടങ്ങിയവ മാത്രം മതിയോ അതോ വടിവൊടവിടെ പോലെ ababab തുടങ്ങിയവയും സമ്മതിക്കുമോ?

    ReplyDelete
  2. ഒരു ഏകാക്ഷര ശ്ലോകം:

    നാനാനനാ നൂനനാനാ-
    നാനാനൂനാ നനാനനൂ
    നാനാനാനാ നോനാനേനാ
    നാനാനേന നനേനനൂ:
    കെ സി കേശവപ്പിളള
    ശൂരപത്മാസുരവധം
    ഭാഷാ പണ്ഡിതരായ ശൂരനാട്‌ കുഞ്ഞൻ പിള്ളയും ഗണേശയ്യരും കൂടി ചർച്ച ചെയത്‌ കണ്ടെത്തിയ ഇതിന്റെ രണ്ട്‌ അർത്ഥങ്ങൾ താഴെ കൊടുക്കുന്നു.
    1. സുബ്രഹ്മണ്യന്റെ വാഹനമയ മയിൽ ശത്രുക്കളുടെ നാശത്തിന്‌ കാരണമാണ്‌. ഏക ശാസനയിൽപ്പെട്ട ശക്തമായ ആയുധവുമാണ്‌.
    2.ബ്രഹ്മാവിന്‌ തുല്യനായ സുബ്രഹ്മണ്യൻ ഗണപതി സഹിതനല്ലാതെ തന്നെ അനേകം വാദ്യങ്ങളോടും വണ്ടികളോടും കൂടി സഫലമായി പ്രവർത്തിച്ചു.

    ഈ ശ്ലോകത്തിന്‌ വേറെയും അർത്ഥങ്ങൾ ഉണ്ടത്രെ.
    (മാതൃഭൂമിയിൽ നിന്ന്)

    ReplyDelete
  3. അപാരം എന്ന വാക്കിന് അളവില്ലാത്തത് എന്നതിനു പുറമേ സമുദ്രം എന്നൊരു അർത്ഥവും കൂടി ഉണ്ടെന്ന് അറിയില്ലായിരുന്നു. പോസ്റ്റുകൾക്കെല്ലാം നന്ദി.

    ReplyDelete
  4. പാപാപാരം, കാകാകാരം എന്ന വാക്കുകള്‍ ഉപയോഗിച്ച് ഒരു ശ്ലോകം എഴുതുവാനായിരുന്നു എന്റെ ആദ്യത്തെ ഉദ്ദേശ്യം. "പാപത്താല്‍ കാകാകാരം പൂണ്ട ആതമാവ്‌ പാപാപാരം കടന്നു മോക്ഷതിലേക്ക് പോകുന്നു' എന്നോ മറ്റോ ആണ് ഇതിവൃത്തം. പക്ഷേ, അതേ രൂപത്തിലുള്ള മറ്റു പദങ്ങള്‍ കിട്ടിയില്ല. അങ്ങനെയാണ് ഈ പോസ്റ്റ്‌ എഴുതുവാന്‍ തുനിഞ്ഞത്. :-) സൂചിപ്പിച്ച പദങ്ങള്‍ക്കു നന്ദി.

    ന മാത്രമുള്ള ശ്ലോകത്തിനു വളരെ നന്ദി! അതിനെപ്പറ്റി ഞാന്‍ എവിടെയോ വായിച്ചിരുന്നു, പക്ഷേ എവിടെയാണെന്നു മറന്നു പോയിരുന്നു. അതിന്റെ പദം തിരിച്ചുള്ള അര്ത്ഥം കൂടി ചേര്‍ക്കാമോ? :-)

    ReplyDelete